ijj

ഹരിപ്പാട്: ഏവൂർ താമരശേരിൽ ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് കളഞ്ഞുകിട്ടിയ രണ്ട് പവന്റെ മാല, ഉടമയ്ക്ക് തിരിച്ചുനൽകി.

ചൂണ്ടുപലക മുക്ക് ശിവാഹോട്ടൽ ഉടമ ഏവൂർ തെക്ക് പീടികയിൽ സുധാകരന്റെ ഭാര്യ സുധാമണിക്കാണ് മാല കളഞ്ഞുകിട്ടിയത്. അവർ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന എസ്.എൻ.ഡി.പി യോഗം ഏവൂർ തെക്ക് ശാഖാസെക്രട്ടറി സുദർശൻ കുമാറിനെ മാല ഏൽപ്പിച്ചു. തുടർന്ന് ശാഖാപ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ

നടത്തിയ അന്വേഷണത്തിനൊടുവിൽ ഉടമയെ കണ്ടെത്തുകയായിരുന്നു. വരന്റെ സംഘത്തിനൊപ്പമെത്തിയ താമരക്കുളം ദേവികൃപയിൽ പ്രമോദിന്റെ മകന്റെതായിരുന്നു മാല. തുടർന്ന്,​ ശാഖാപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ മാല തിരികെ നൽകി. നഷ്ടപ്പെട്ടന്ന് കരുതിയ സ്വർണ്ണം തിരികെ നൽകിയ സുധാമണിക്കും ഏവൂർ തെക്ക് ശാഖയിലെ പ്രവർത്തകർക്കും പ്രമോദ് നന്ദി പറഞ്ഞു.