തുറവൂർ: കുത്തിയതോട് കൊറ്റംവേലിൽ ശ്രീഭദ്രകാളി- ദുർഗ ദേവീക്ഷേത്രത്തിലെ സർപ്പ - ഗന്ധർവൻതുള്ളലും കലശോത്സവവും 8 ന് ആരംഭിച്ച് 10 ന് സമാപിക്കും. 17 ന് വടക്കുപുറത്ത് മഹാകുരുതി. ക്ഷേത്രം തന്ത്രി പാട്ടുകുളങ്ങര ഷൈൻ തന്ത്രി, മേൽശാന്തി അരൂർ സജീഷ് ശാന്തി എന്നിവർ വൈദിക ചടങ്ങുകൾക്ക് മുഖ്യകാർമ്മികരാകും. ക്ഷേത്രം ഭാരവാഹികളായ വി.പി.ശശിധരൻ,ഉല്ലാസ് കൊറ്റംവേലിൽ, എ.കെ. ചന്ദ്രബോസ്, എൻ.പി. ഷൺമുഖൻ, സുനിൽ, ധന്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകും.