മാന്നാർ: കേ വ്യാപാരി വ്യവസായി ഏകോപന സമിതി മാന്നാർ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ വ്യാപാരഭവനിൽ നടക്കും. രാവിലെ 9ന് പരുമലക്കടവിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര സ്റ്റോർ ജംഗ്ഷനിലെ പുതിയ വ്യാപാരഭവനിൽ സമാപിക്കും. തുടർന്ന് യൂണിറ്റ് പ്രസിഡന്റ് അനിൽ എസ്.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഉന്നതമാർക്ക് വാങ്ങി വിജയിച്ച, വ്യാപാരികളുടെ മക്കൾക്ക് അവാർഡ് ദാനവും മുതിർന്ന വ്യാപാരികളെ ആദരിക്കലും രാജു അപ്സര നിർവഹിക്കും. സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും. വാർഷിക പൊതുയോഗം നടക്കുന്ന നാളെ രാവിലെ മുതൽ ഉച്ചയ്ക്ക് 2 വരെ മാന്നാറിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് മാന്നാർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.