ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി " നവോത്ഥാന പ്രക്രിയയിൽ ചട്ടമ്പിസ്വാമികളുടെ സംഭാവനകൾ " എന്ന വിഷയത്തിൽ സെമിനാർ നടത്തി. റബ്ബർ ബോർഡ് റിട്ട. പ്രൊഡക്ഷൻ കമ്മീഷണർ ഏവൂർ സൂര്യകുമാർ വിഷയാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കെ. വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ്.മഹാദേവൻപിള്ള, ചേപ്പാട് കന്നിമേൽ 1047- നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എസ്.ശ്രീകുമാർ, കെ.ശ്രീകൃഷ്ണകുമാർ, എസ്.കൃഷ്ണപിള്ള, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, എൻ.ദേവാനുജൻ, എം.ഷംസ്, പി.അരവിന്ദാക്ഷൻ, എസ്.ശ്രീദേവി, വി.സുദർശനൻപിള്ള എന്നിവർ സംസാരിച്ചു.