വള്ളികുന്നം : ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയുടെ ഭാഗമായി വിദ്യാധിരാജ ഇന്റർർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം എന്ന പേരിൽ നടന്ന സന്യാസി സംഗമം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഡി.എം.വാസുദേവന്റെ അധ്യക്ഷതയിൽ കൂടിയ സന്യാസി സംഗമത്തിൽ ചിന്മയ മിഷൻ അധ്യക്ഷൻ വിവിക്താനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ പെരുമുറ്റം രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനന്ദ തീർത്ഥപാദർ, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ബ്രഹ്മ പാദാനന്ദ സരസ്വതി, വേദാമൃതാനന്ദപുരി , സ്വാമി നന്ദാത്മജാനന്ദ , അദ്ധ്യാത്മാനന്ദ സരസ്വതി, സത് സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിഹരാനന്ദ സരസ്വതി , ഡോ. ധർമ്മാനന്ദ സ്വാമി, സ്വാമി അയ്യപ്പദാസ് തൊടുപുഴ, തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ഹരികൃഷ്ണൻ ഹരിദാസ് രചിച്ച പുസ്തകം സ്വാമി ചിദാനന്ദപുരി ഡോ. ഡി.എം.വാസുദേവന് കൈമാറി പ്രകാശനം ചെയ്തു. വിദ്യാധിരാജ ഇന്റർനാഷണൽ ഡയറക്ടർമാരായ അഡ്വ. ജി.പി. രവീന്ദ്രനായർ, പി. ചന്ദ്രശേഖരൻ നായർ, സോജ ബേബി, ആർ.ചന്ദ്രനുണ്ണിത്താൻ, അഡ്വ.വിഷ്ണുലാൽ വി.എൽ, അനന്തൻ ആർ.പിള്ള, കെ.ജി.രാജേന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു. ടി.ഡി. വിജയൻ നായർ സ്വാഗതവും, അഡ്വ. ഭാവന നന്ദിയും പറഞ്ഞു.