avbrithasnana-ghoshyathra

മാന്നാർ : കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ നടന്നു വന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ഇന്നലെ നടന്ന അവഭൃഥസ്‌നാന ഘോഷയാത്ര പുളിമൂട്ടിൽ കടവിൽനിന്ന് ആരംഭിച്ച് മാടസ്വാമി, ശ്രീധർമ്മശാസ്താ ക്ഷേത്രം, പൈനുംമൂട് ജംഗ്ഷൻ, നാടാലയ്ക്കൽ മുക്ക് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ദീപാരാധന, ദീപക്കാഴ്‌ച എന്നിവയും നടന്നു. ക്ഷേത്ര തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട്, ക്ഷേത്ര മേൽശാന്തി വാസുദേവൻ എമ്പ്രാൻ, യജ്ഞാചാര്യൻ അമൃതം ഗോപാലകൃഷ്‌ണൻ, യജ്ഞഹോതാവ് സുധീഷ് ശർമ്മ കല്ലൂർ, യജ്ഞപൗരാണികർ പ്രദീപ് സുര്യ ചെങ്ങന്നൂർ, രാജീവ് മാവേലിക്കര, മാടസ്വാമി ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണ‌ശർമ്മ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.