പള്ളിക്കൽ: എസ്.എൻ.ഡി.പി യോഗം 337-ാം നമ്പർ മഞ്ഞാടിത്തറ ശാഖായോഗത്തിൽ 12-ാമത് ശ്രീനാരായണ ദാർശനിക പഞ്ചദിന യജ്ഞം നാളെ മുതൽ 12 വരെ നടക്കും.നാളെ രാവിലെ 5.30 ന് ഗുരുദേവസഹസ്രനാമജപം, 9 ന് യജ്ഞസമാരംഭ സമ്മേളനത്തിൽ എൻ.ഷാജി അദ്ധ്യക്ഷത വഹിക്കും. ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. എറണാകുളം നിത്യനികേതനം ആശ്രമം സ്വാമിനി ശബരിചിന്മയി ഭദ്രദീപപ്രതിഷ്ഠ നടത്തും.യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര യജ്ഞസന്ദേശം നൽകും. യൂണിയൻ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വിധു ധർമ്മരാജ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്,അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ,എൽ.അമ്പിളി,കെ.എസ്.ജയപ്രകാശ്,നവീൻ വി.നാഥ്,അഭിലാഷ്,സന്ധ്യ ഗോപൻ,ഉഷാരവീന്ദ്രൻ എന്നിവർ സംസാരിക്കും.ഡി.സോമൻ സ്വാഗതവും ഉഷാ രവീന്ദ്രൻ നന്ദിയും പറയും.10.30 ന് ആത്മീയപ്രഭാഷണം,ഉച്ചയ്ക്ക് 12.30 ന് സമൂഹാർച്ചന,അന്നദാനം,3 ന് കുട്ടികളുടെ പ്രസംഗ മത്സരം,വൈകിട്ട് 6 ന് ദീപാരാധന,7 ന് ആത്മീയപ്രഭാഷണം.