മാവേലിക്കര: ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആത്മീയ നവോത്ഥാനവും ചട്ടമ്പിസ്വാമികളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സമ്മേളനം സമിതി പ്രസിഡന്റ് പ്രൊഫ.ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി ബി.രവീന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ ജോ.സെക്രട്ടറി രാജൻരവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് ഗോപിനാഥപിള്ള, പി.എൻ.രവികുമാർ, കെ.മുരളിധരൻ നായർ എന്നിവർ സംസാരിച്ചു.