ചേർത്തല: അർത്തുങ്കൽ ചേന്നവേലി പൊഴിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ പുന്നയ്ക്കൽ ഉമ്മച്ചന്റെ ഭാര്യ ബേബി ഉമ്മച്ചനെയാണ് (62) മരിച്ച നിലയിൽ ഇന്നലെ പുലർച്ചെ കണ്ടെത്തിയത്. മക്കൾ: ജയ്‌സൺ, രമ്യ. അർത്തുങ്കൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.