ചേർത്തല : ചേന്നവേലി പാലത്തിനു സമീപം ഗൃഹനാഥയെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് 17ാം വാർഡ് പുന്നയ്ക്കൽ ഉമ്മച്ചന്റെ ഭാര്യ ബേബിയാണ് (60) മരിച്ചത് . വീടിനടുത്തു നിന്ന് അരകിലോമീറ്റർ അകലെയുള്ള ചേന്നവേലി പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിൽ നിന്ന് ഇറങ്ങി പോയതാണെന്നാണ് പൊലീസ് നിഗമനം. അർത്തുങ്കൽ പൊലിസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. മക്കൾ: ജയ്സൺ, രമ്യ.