ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ ബോട്ട് ജെട്ടിയിലെ പഴയ പൊലീസ് കൺട്രോൾ റൂം കെട്ടിടത്തിൽ പൊലീസ് എംപ്ളോയീസ് സഹകരണ സംഘത്തിന്റെ ചുമതലയിൽ സ്‌കൂൾ വിപണന കേന്ദ്രം തുടങ്ങി. ജില്ലാപൊലീസ് മേധാവി ചൈത്രാതെരേസ ജോൺ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.മനോജ്, സെക്രട്ടറി എസ്.നദീറ, ബോർഡ് മെമ്പർമാരായ പി.കെ.അനിൽകുമാർ, പി.പ്രദീപ്, എ.അഞ്ചു, പി.ആർ.സുജ, കെ.പി.ഒ.എ സെക്രട്ടറി എസ്.ഫിലിപ്പ്, ട്രഷറർ ടി.എൽ.ജോൺ, കെ.പി.എ പ്രസിഡന്റ് എൻ.ഹാഷിർ, ട്രഷറർ ആന്റണി രതീഷ് എന്നിവർ പങ്കെടുത്തു.