മുഹമ്മ: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ (പുത്തനമ്പലം) പ്രതിഷ്ഠാ വാർഷികം 10 ന് വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5 ന് അഭിഷേകം, മലർ നിവേദ്യം , പ്രഭാത പൂജകൾ, തുടർന്ന് കലശപൂജ, 9 ന് കലശാഭിഷേകം, വിശേഷാൽ പൂജകൾ .കലശാഭിഷേകത്തിന് വടക്കൻ പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.