ambala

അമ്പലപ്പുഴ: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ വൈവിധ്യ പഠനോത്സവവും പ്രശ്നോത്തരിയും നടത്തി. പ്രശ്നോത്തരി മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ വിതരണം ചെയ്തു. വേൾഡ് വൈഡ് ലൈഫ് ഫണ്ട് വിദ്യാകിരണം മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് 7, 8, 9 ക്ലാസുകളില വിദ്യാർത്ഥികൾക്കായി പഠനോത്സവം സംഘടിപ്പിച്ചത്. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എ.ജി. ജയകൃഷ്ണൻ വിഷയാവതരണം നടത്തി. നീലകുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രത്തിൻ്റെ കമ്യൂണിറ്റി തല പരിപാടിയുടെ ഭാഗമായി കുട്ടികളിൽ ജൈവ വൈവിധ്യത്തെ കുറിച്ചും അതിന്റെ സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമാണ് വേനൽ അവധിക്കാലത്ത് കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പുകൾ നടത്തുന്നത്. അമ്പലപ്പുഴ ബ്ലോക്ക് -ആലപ്പുഴ മുൻസിപ്പാലിറ്റി പരിധിയിലെ സ്കൂൾ കുട്ടികൾക്കായി നടന്ന പരിപാടിയിൽ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അപർണ സുരേഷ് , ഗ്രാമപഞ്ചായത്തംഗം കെ.മനോജ് കുമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വി.രേഷ്മ , ക്വിസ് മാസ്റ്റർ ആദർശ് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് തല വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല മത്സരങ്ങൾ 10 ന് നടക്കും.