photo

ആലപ്പുഴ: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലും ഇടനാഴികളിലും ഇനി കേരളത്തിന്റെ കയർ ഉത്പന്നങ്ങൾ ഭക്തരെ സ്വാഗതം ചെയ്യും. ദിവസേന ലക്ഷക്കണക്കിന് പേർ ആരാധനയ്ക്ക് എത്തുന്ന സുവർണ ക്ഷേത്രത്തിലേക്ക് ആവശ്യമായ ഒരു കോടി രൂപയുടെ കയറുത്പന്നങ്ങൾക്കുള്ള കരാർ കയർഫെഡിന് ലഭിച്ചിരുന്നു.

കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ച് ക്ഷേത്ര മാനേജരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്

കരാർ ലഭിച്ചത്. സുവർണ്ണക്ഷേത്രത്തിലേയ്ക്കുള്ള കയർ ഉത്പന്നങ്ങളുടെ ആദ്യലോഡ് കയർഫെഡിൽ നിന്ന് പുറപ്പെട്ടു. ആദ്യലോഡിന്റെ ഫ്‌ളാഗ് ഓഫ് കയർഫെഡ് ജനറൽ മാനേജർ വി.ബിജു നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ എം.അനുരാജ്, പി.പ്രജീഷ് എന്നിവർ പങ്കെടുത്തു.