അമ്പലപ്പുഴ :പ്രവാചകൻ മുഹമ്മദ് നബിയേയും സന്താന പരമ്പരേയും സ്നേഹിയ്ക്കുകയാണ് ഏതൊരു മുസ്ലിമിന്റെയും കടമയെന്ന് ചീഫ് ഇമാം മുഹമ്മദ് ഹാരീസ് ബാഖവി പറഞ്ഞു. പുറക്കാട് പഴയങ്ങാടി മുസ്ലിം ജമാഅത്തിലെ കറുത്ത തങ്ങളുടെ (അസ്സയ്യിദ് അഹമ്മദ് രിഖാബ്) ആണ്ടുനേർച്ചയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് ഹാരീസ് ബാഖവി. പഴയങ്ങാടി മുസ് ലിം ജമാഅത്ത് പ്രസിഡണ്ട് ശബ്നം മൻസിലിൽ എ. സലിം അദ്ധ്യക്ഷനായി . അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എസലിം ചക്കിട്ടപറമ്പിൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എ .താഹ പുറക്കാട്, പഴയങ്ങാടി ജമാഅത്ത് സെക്രട്ടറി അബ്ദുൾ ലത്തീഫ്, ഇമാമുമാരായ നജീബ് മദനി, അൻഷാദ് അഹ്സനി, ജമാഅത്ത് ട്രഷറർ ഹസൻ കുഞ്ഞ് എന്നിവർ സംസാരിച്ചു. തുടർന്ന് " പതറരുത് പരിഹാരം ഉണ്ട് " എന്ന വിഷയത്തിൽ ഡോ. ജുനൈദ് ജൗ ഫരി അൽ അസ്ഹരി മതപ്രഭാഷണം നടത്തി. ഇന്ന് രാത്രി 8 ന് "പൗരത്വം ഇസ് ലാമിൽ " എന്ന വിഷയത്തിൽ ഹാമിദ് യാസീൻ ജൗഫരി അൽ മദനിയും നാളെ രാത്രി 8 ന് ലത്തീഫ് സഖാഫി കാന്തപുരവും മതപ്രഭാഷണങ്ങൾ നടത്തും.