പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മാനേഴം പ്രദേശത്ത് വെൽഫെയർ പാർട്ടി അരൂർ മണ്ഡലം കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീട് കൈമാറി. പരേതനായ മങ്ങാട്ട് കർണന്റെ ഭാര്യ സരസുവിനാട് വീട് നൽകിയത്. വീടിന്റെ താക്കേൽദാനം വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് ഡി.എസ്. സദറുദ്ദീൻ നിർവഹിച്ചു. അരൂർ മണ്ഡലം പ്രസിഡന്റ് ടി.എ.റാഷിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എ.ഫയാസ്, പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അനിരുദ്ധൻ, മൂന്നാം വാർഡ് മെമ്പർ ഹബീബ് റഹ്മാൻ, വി.ഇ. ഇസ്മായിൽ മാസ്റ്റർ, ഹസനുൽ ബെന്ന, ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.