ഹരിപ്പാട്: ഈരേഴ തെക്ക് പാണൂർ കുടുംബ ക്ഷേത്ര വകയായ ശ്രീദുർഗ്ഗാദേവീ ഭദ്രാദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 9, 10 തീയതികളിൽ ക്ഷേത്ര തന്ത്രി ഏവൂർ ചെങ്കിലാത്ത് കല്ലമ്പള്ളി മഠം ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. നാളെ രാവിലെ 8 ന് ഭാഗവത പാരായണം,10 ന് രാവിലെ 6. 30ന് പൊങ്കാല, 9ന് കലശപൂജ,10 ന് കലിശാഭിഷേകം,11 ന് നൂറും പാലും പുള്ളുവൻ പാട്ട് ,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 6.30ന് ദീപക്കാഴ്ച .