mahila

ആലപ്പുഴ :സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച് ആ രംഗം വീഡിയോയിൽ പകർത്തിയ ജെ.ഡി.യു നേതാവും മുൻ എം.പിയുമായ പ്രജുൽ രേവണ്ണയെ അറസ്റ്റ് ചെയ്ത് തുറങ്കിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനവും മെമ്മോറാണ്ഡവും അയച്ചു. ജില്ലാ കളക്ടർക്കുള്ള നിവേദനം അലക്സ്‌ വർഗീസിന് സമർപ്പിച്ചു. അതിന്റെ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ അദ്ധ്യക്ഷയായി .
സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ജോൺ, ജില്ലാ ഭാരവാഹികളായ സീനത് നാസർ, ചന്ദ്രാ ഗോപിനാഥ്, ഉഷ അഗസ്റ്റിൻ,ഷിത ഗോപിനാഥ്, ബീന കെ.എസ്,സേതു രവി, ചിത്രമ്മാൾ,ഷാനി ചാൾസ്,നിസ, ലത രാജീവ്‌, ജമീല, ആർ ബേബി, ഷീബ യേശുദാസ്,ലൈല പ്രസന്നൻ, നളിനി ബാബു,സുജ അനിൽ, അമ്പിളി അരവിന്ദ്,ശ്രീലേഖ മനു,ചന്ദ്രിക തങ്കപ്പൻ,തൃകല, ആശ കൃഷ്ണൻ, ഗീത മോഹൻദാസ്, നിഷ നസീർ,ഷീജ റഷീദ്, സൗദാമിനി, മിനി മോൾ എന്നിവർ പങ്കെടുത്തു.