ghh

ഹരിപ്പാട്: ധർമ്മവും സംസ്കാരവും വ്യത്യസ്തങ്ങളാണെങ്കിലും സമാനതകൾ ഉണ്ടെന്ന് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കുട്ടൻ വൈദ്യർ സ്മാരക ആദ്ധ്യാത്മിക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ശ്രീശക്തി ഓഡിറ്റോറിയത്തിൽ നടന്ന സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ പ്രപഞ്ചത്തെ ആകെ ചേർത്തുകോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയാണ് ധർമ്മം. ധർമ്മത്തെ റിലീജിയൻ എന്ന അർത്ഥത്തിൽ തെറ്റിദ്ധരിക്കുകയാണ് ഭാരതീയർ എന്നും അദ്ദേഹം പറഞ്ഞു.