ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ഇനി എല്ലാ ചൊവ്വാഴ്ചയും അന്നദാനം ഉണ്ടാകും.നിലവിൽ വെള്ളി,ഞായർ ദിവസങ്ങളിലാണ് അന്നദാനം നടന്നു വരുന്നത്.ചൊവ്വാഴ്ച ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.ആദ്യത്തെ അന്നദാനം കുമാരി മുരുകനാണ് വഴിപാടായി സമർപ്പിച്ചത്.ചടങ്ങിൽ ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ,ട്രഷറർ സി.എസ്.സ്വാമിനാഥൻ,ജോ.സെക്രട്ടറി ടി.കെ.അനിൽ ബാബു,ദേവസ്വം മാനേജർ മുരുകൻ പെരക്കൻ,ദേവസ്വം,സ്‌കൂൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.