ആലപ്പുഴ: പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ സർക്കാർ മാവേലിസ്റ്റോറുകളിൽ ജനപ്രിയ സബ്‌സിഡി ഇനങ്ങളുമായി ഒരു ഇടവേളക്ക് ശേഷം വിപണിയിൽ സജീവമാകുന്നു. 13ഇന സബ്‌സിഡി സാധനങ്ങളിൽ കഴിഞ്ഞ സെപ്തംബറിന് ശേഷം വെളിച്ചെണ്ണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ വെളിച്ചെണ്ണ ഒഴികെ സബ്സിഡി സാധനങ്ങൾ എത്തിയിട്ട് ഒരാഴ്ച പിന്നിടുന്നു. വിവരം ജനങ്ങൾ അറിയാത്തതിനാൽ ആളുകൾ എത്താത്തതിനാൽ സപ്ളെകോ മാർക്കറ്റുകളിൽ പ്രതീക്ഷിച്ച വരുമാന വർദ്ധനവ് ഉണ്ടായിട്ടില്ല.കഴിഞ്ഞ ഓണത്തിന് ശേഷം സബ്സിഡി സാധനങ്ങൾ പകുതി ഇല്ലാതായതോടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം 30 മുതൽ 40 വരെ ശതമാനം കുറഞ്ഞിരുന്നു. എല്ലാ താലൂക്കുകളിലും പഞ്ചസാരയുടെ കുറവാണ് ഉള്ളത്. കിലോഗ്രാമിന് ജയ അരി 29രൂപ നിരക്കിലും മട്ടഅരി 30രൂ പ നിരക്കിലും എല്ലായിടത്തും ലഭ്യമാണ്. ഒന്നര ലക്ഷത്തിലധികം രൂപ പ്രതിദിന വിറ്റ് വരവ് ഉണ്ടായിരുന്ന മാർക്കറ്റുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ലാതായതോടെ ഇപ്പോൾ 30,000രൂപയിൽ താഴെയാണ് വരവ്. വിവരം അറിഞ്ഞ് ജനങ്ങൾ എത്തുന്നതോടെ വരുമാനത്തിൽ വർദ്ധനവ ് ഉണ്ടാകുമെന്ന പ്രത്രിക്ഷയിലാണ് ജീവനക്കാർ.