ആലപ്പുഴ: പുന്നമട സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് നാളെ വൈകിട്ട് 5ന് വികാരി ഫാ. തോമസ് താന്നിയത്ത് കൊടിയേറ്റും. തുടർന്ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ ബിജോ മറ്റപ്പറമ്പിൽ കാർമികത്വം വഹിക്കും. 10ന് പൂർവസ്മൃതി. വൈകിട്ട് 5ന് കുർബാന, സന്ദേശം, നൊവേന, സെമിത്തേരി സന്ദർശനം, മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയ്ക് വികാരി ഫാ. തോമസ് താന്നിയത്ത് കാർമികത്വം വഹിക്കും. 11ന് രാവിലെ 7.30ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണത്തിന് ഫാ. സിറിയക് കോട്ടയിൽ കാർമികത്വം വഹിക്കും. വൈകിട്ട് 5ന് റംശ, നഗരപ്രദക്ഷിണം ഫാ. ജസ്റ്റിൻ ആലുക്കൽ, കരിമരുന്ന് കലാപ്രകടനം. 12ന് തിരുന്നാൾദിനം. രാവിലെ 9.15ന് പരിശുദ്ധ റാസ കുർബാന ഫാ.ടോണി പുതുവീട്ടിൽക്കളം, സന്ദേശം ഫാ. സെബാസ്റ്റിയൻ പുന്നശേരി, ആഘോഷമായ പ്രദക്ഷിണം ഫാ. ജെയ്സൺ തെക്കെത്ത്, കൊടിയിറക്ക്, നേർച്ച സാധനങ്ങളുടെ ലേലം, സ്നേഹവിരുന്ന്.