മാവേലിക്കര: എസ്.എൻ.ഡി.പി യോഗമം 526 -ാം നമ്പർ ഉമ്പർനാട് ശാഖാ ഗുരുക്ഷേത്രത്തിലെ 10-ാം മത് പ്രതിഷ്ഠാ വാർഷികം 8, 9, 10 തീയതികളിൽ നടക്കും. കലാധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വവും ക്ഷേത്ര മേൽശാന്തി സുമേഷ് ശാന്തി സഹകാർമ്മികത്വവും വഹിക്കും. ഇന്ന് രാവിലെ 7.30 ന് ശാഖായോഗം പ്രസിഡന്റ് എൻ. വിജയൻ പതാക ഉയർത്തും. 8 ന് ഗുരു ദേവ ഭാഗവത പാരായണം .നാളെ രാവിലെ 6.30 ന് ഗണപതി ഹോമം, കൂട്ടുമൃത്യുജ്ഞയ ഹോമം, ഉച്ചപൂജ, ഗുരുപൂജ,ഗുരുപുഷ്പാജ്ഞലി,​ 10.30 ന് പ്രഭാഷണം ആശാപ്രദീപ്. 11.45 ന് സാംസ്കാരിക സമ്മേളനം ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് എൻ .വിജയൻ മംഗലം അദ്ധൃക്ഷത വഹിക്കും. ഗോപൻ ആഞ്ഞിലിപ്രാ ,രാജൻ ഡ്രീംസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സുരേഷ് പള്ളിയ്ക്കൽ,വിനു ധർമ്മജൻ, എൽ.അമ്പിളി, മുരളി അഷ്ടമി,രവികാവുള്ളതിൽ, സത്യ ബാബു, സരള ദേവി, ലതാസുരേന്ദ്രൻ, സുധർമ്മ ഉത്തമൻ, എന്നിവർ സംസാരിക്കും. . ഗുരുസ്മരണ അമല കൃഷ്ണ സുദർശനവും ശാഖായോഗം സെക്രട്ടറി വി.എസ്. മോഹനൻ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം കെ.വിനോദ് നന്ദിയും പറയും. തുടർന്ന് അന്നദാനം. 10 ന് വൈകിട്ട് 7 ന് ചെങ്ങന്നൂർ അദ്വൈത കലാക്ഷേത്രം അവതരിപ്പിക്കുന്ന ഗുരുദേവാമൃതം .