ആലപ്പുഴ: കുമ്പളം-തുറവൂർ റെയിൽപ്പാത ഇരട്ടിപ്പിക്കലിനായി ഭൂമി ഏറ്റെടുത്ത ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനം കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. റീച്ച് അഞ്ചിൽപ്പെട്ട അരൂർ റെയിൽവേസ്റ്റേഷന് വടക്കുഭാഗം ഏറ്റെടുത്ത 01,​71,​ 31 ഹെക്ടർ ഭൂമിയുടെ ഉടമകൾക്കുള്ള വ്യക്തിഗത തുകയാണ് കളക്ടർ കൈമാറിയത്. സബ് കളക്ടർ സമീർ കിശൻ, ദക്ഷിണ റെയിൽവെ നിർമ്മാണ വിഭാഗം ഡെപ്യുട്ടി ചീഫ് എൻജിനിയർ ഷബിൻ അസഫ്, ഡെപ്യുട്ടി കളക്ടർ പി.പി.ശാലിനി തുടങ്ങിയവർ പങ്കെടുത്തു.