ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് ഒമ്പതിന് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള 6777 വളർത്തുപക്ഷികളെ നാളെ കള്ളിംഗിന് വിധേയമാക്കും. ജില്ലയിൽ ഈ വർഷം 53,455 വളർത്തുപക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കിയത്. ചെറുതന: 11,939, എടത്വ: 31,811, അമ്പലപ്പുഴ വടക്ക്: 540 തകഴി: 9165 എന്നിങ്ങനെയാണ് കള്ളിംഗിന് വിധേയമാക്കിയത്.