മാന്നാർ: സർവ്വദോഷ ശാന്തിക്കും ഈശ്വരാനുഗ്രഹത്തിനും ലോകസമാധാനത്തിനുമായി കുട്ടംപേരുർ ശ്രീ ശുഭാനന്ദാനന്ദാലയശ്രമത്തിൽ മൂന്നു മാസം കൂടുമ്പോൾ നടത്തി വരാറുള്ള താരാസ്‌തുതി ആശ്രമ മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവരുടെ കാർമ്മികത്വത്തിൽ നാളെ ആരംഭിക്കും. പ്രഭാതഭേരി, പൂജ, എതിരേല്പ്, ഗുരു ദക്ഷിണ എന്നീ ചടങ്ങുകളോടെ നാളെ രാവിലെ ആരംഭിക്കുന്ന താരസ്തുതിയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുക്കും. 12 ന് സമാപിക്കും.