medical-camp

മാന്നാർ : നായർ സമാജം ബോയ്സ് ഹൈസ്കൂളിന്റെ അവധിക്കാല സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സ വകുപ്പിന്റെയും മാവേലിക്കര ഏരിയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നായർ സമാജം ബോയ്സ് ഹൈസ്കൂളിൽ നടന്നു. ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.നീലി നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേനൽക്കാല മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തെ കുറിച്ചു ക്ലാസ് നൽകി. യോഗ ഇസ്ട്രക്ടർ ഡോ.സുധപ്രിയ ശീത്കാരി പ്രാണായാമ പരിശീലനം നൽകി. സ്കൂൾ എച്ച്.എം സുജ മുഖ്യപ്രഭാഷണം നടത്തി. വിജയകുമാർ, കുന്നത്തൂർ വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു. 55 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.