അരൂർ: എരമല്ലൂർ കോലത്തുശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 14 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി ചന്തിരൂർ മുല്ലേത്ത് കണ്ണൻ തന്ത്രിയുടെയും മേൽശാന്തി മുകുന്ദൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവദിനങ്ങളിൽ വൈദിക ചടങ്ങുകൾക്ക് പുറമേ നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി, തിരുവാതിരകളി, മാനസജപലഹരി എന്നീ കലാപരിപാടികൾ നടക്കും. ക്ഷേത്രം പ്രസിഡന്റ് അശോകൻ കുറുപ്പൻ, സെക്രട്ടറി ഇ.ആർ.അനിൽ കുമാർ, ട്രഷറർ ആർ.പ്രകാശൻ, കൺവീനർ കെ.ടി.ചന്ദ്രപ്പൻ എന്നിവർ നേതൃത്വം നൽകും.