sdasdf

പൂച്ചാക്കൽ: നിരീക്ഷണ ക്യാമറയുടെ മുന്നിൽ മാലിന്യം തള്ളി,​ എന്തു ചെയ്യണമെന്നറിയാതെ മൂക്കുപൊത്തി നാട്ടുകാർ. ചേർത്തല- അരൂക്കുറ്റി റോഡിൽ മാക്കേക്കവല ശുദ്ധജല വിതരണ കേന്ദ്രത്തിന് സമീപമാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. കരിക്കിൻ തൊണ്ടും ഹോട്ടൽ മാലിന്യവുമാണ് തള്ളിയിരിക്കുന്നത്. മാക്കേക്കവലയ്ക്ക് സമീപത്തെ ഗ്യാസ് വിതരണ കേന്ദ്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളുന്നത് പതിവായതോടെ ഇവിടെ പഞ്ചായത്ത് സ്വകാര്യവ്യക്തിയുടെ സഹകരണത്തോടെ ക്യാമറ സ്ഥാപിച്ചെങ്കിലും അത് ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. ഇത് അറിയാവുന്ന ആൾക്കാരാണ് ഇവിടെ മാലിന്യം തള്ളുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.