കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 2340-ാം നടുഭാഗം ശാഖയിൽ പണികഴിപ്പിച്ച ഗുരുക്ഷേത്ര തിടപ്പള്ളിയുടെ സമർപ്പണം നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു . കൺവീനർ അഡ്വ സുപ്രമോദം മുഖ്യസന്ദേശം നൽകി. ശാഖ പ്രസിഡന്റ് എം.ജി.വിജയൻ അദ്ധ്യക്ഷനായി. ഗുരുക്ഷേത്ര തിടപ്പള്ളി സംഭാവനയായി നിർമ്മിച്ചു നൽകിയ നാരായണ സദനം വീട്ടിൽ എൻ.കെ.ഉദയനെ സമ്മേളനത്തിൽ ആദരിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.പി.ശാന്ത യൂണിയൻ , സൈബർസേന കൺവീനർ സുജിത്ത് മോഹനൻ എന്നിവർ സംസാരിച്ചു . ശാഖയോഗം സെക്രട്ടറി കെ.ഡി.ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് ധന്യ അശോക് നന്ദിയും പറഞ്ഞു