പടനിലം: തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്ക്കുന്ന മെയ് മാസത്തിൽ പടനിലം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് നിലവിൽ മാനേജരുടെ ചാർജുള്ള മാവേലിക്കര ഡി.ഇ.ഒക്ക് ബി.ജെ.പി പരാതി നൽകി. തുടർന്ന്, പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ഡി.ഇ.ഒ നിർദ്ദേശം നൽകി. 2020 ൽ കാലാവധി കഴിഞ്ഞ ഭരണസമിതി പുതിയ അംഗങ്ങളെ ചേർക്കാതെ സി.പി.എം അണികളെ കുത്തി നിറച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം കോടികളുടെ അഴിമതി മൂടിവെക്കാനാണെന്ന് ബി.ജെ.പി ഏരിയാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.കെ.കെ. അനൂപ് പറഞ്ഞു.ഏരിയ കമ്മിറ്റി പ്രസിഡന്റ് പരമേശ്വരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ പ്രദീപ്,മണ്ഡലം സെക്രട്ടറി അശോക് ബാബു, ജില്ലാകമ്മിറ്റിയംഗം പി.സ്റ്റാലിൻ കുമാർ, രാജൻ വെട്ടത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ വിഷ്ണു , മഞ്ജു സന്തോഷ്, മനു തുരുത്തിയിൽ, ബിനു ശിവരാമൻ, ജയചന്ദ്രൻ, സുധീർ,സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. .