പട്ടണക്കാട്:മേനാശ്ശേരി കളത്തിൽ ധർമ്മശാസ്താ ഭദ്രകാളി ക്ഷേത്രത്തിലെ ഗുരദേവ ക്ഷേത്രത്തിന്റെയും ദുർഗ്ഗാദേവീ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും ധർമ്മശാസ്താ ക്ഷേത്രത്തിന്റെ കട്ടിളവെപ്പും 12ന് നടക്കും.ക്ഷേത്രം തന്ത്രി മാത്താനം അശോകന്റെയും മേൽശാന്തി അനീഷിന്റെയും ശിൽപി പുന്നപ്ര സുനിൽകുമാറിന്റെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.രാവിലെ 10.45നും 12.15നും ഇടയിൽ ഗുരക്ഷേത്ര ശിലാസ്ഥാപനം രാജേശ്വരി ഗ്രൂപ്പ് എം.ഡി വി.എസ്.രാമകൃഷ്ണനും ദുർഗ്ഗാദേവീ ക്ഷേത്ര ശിലാസ്ഥാപനം ശാന്തമ്മസരേന്ദ്രൻ ഊട്ടുപറമ്പും നിർവ്വഹിക്കും.ധർമ്മശാസ്താ ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിളസമർപ്പണം എം.കെ.വിജയൻ മേനാശ്ശേരി നിർവഹിക്കും. വെട്ടക്കൽ സഹകരണബാങ്ക് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച നിർമ്മാണകമ്മിറ്റി രക്ഷാധികാരി എസ്.ഗംഗപ്രസാദിനെ ക്ഷേത്രസമിതിയും നിർമ്മാണ കമ്മിറ്റിയുടെ ചേർന്ന് ആദരിക്കും.