ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തിൽ നടത്തുന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പും തിമിര ശസ്ത്രക്രീയയും 11ന് രാവിലെ എട്ടു മുതൽ ഒന്നുവരെ നടക്കും.കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള സി.വി.കുഞ്ഞിക്കുട്ടൻ സ്മാരക ഗുരുദേവ പ്രാർത്ഥനാഹാളിലാണ് ക്യാമ്പ്. മുൻ കൂട്ടി പേരു രജിസ്റ്റർ ചെയ്യുന്ന 400 പേരെയാണ് പരിശോധിക്കുന്നത്.ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കുന്നവരെ അന്നു തന്നെ പൂർണമായും സൗജന്യമായി തിരുനെൽവേലിയിലേക്ക് കൊണ്ടുപോകും.ഫോൺ: 9946005873,9447716361.