മുഹമ്മ: കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിലെ സപ്താഹ യജ്ഞം ആരംഭിച്ചു. നാരായണൻ പോറ്റി പുറത്തുവേലി മഠം ഭദ്രദീപ പ്രകാശനം നടത്തി. രജനി കുഞ്ഞുമോൻ ഭാഗവത സമർപ്പണം നടത്തി. മണപ്പുറം ഉദയകുമാറാണ് യഞ്ജാചാര്യൻ. ദേവസ്വം പ്രസിഡന്റ് ഡി. തങ്കച്ചൻ, വൈസ് പ്രസിഡന്റ് വി.കെ.രാധാകൃഷ്ണൻ, സെക്രട്ടറി എം.പി. ജയപ്രകാശ് , ജോയിന്റ് സെക്രട്ടറി ആർ.ഹരിഹരൻ, ട്രഷറർ ആർ.വിനോദ് എന്നിവർ നേതൃത്വം നൽകി. 14 വരെ ദിവസവും രാവിലെ ഗണപതി ഹോമം, വിഷ്ണു സഹസ്രനാമജപം, സമൂഹപ്രാർത്ഥന, 7.30 ന് ഭാഗവത പാരായണം, ഭാഗവത പ്രഭാഷണം,പ്രസാദ ഊട്ട്, വൈകിട്ട് ഭാഗവത പാരായണം, ഭജന, പ്രഭാഷണം എന്നിവ ഉണ്ടാകും.