മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് ഗവ.എൽ.പി സ്കൂളിൽ വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു . പഞ്ചായത്ത്‌ അംഗം കെ. എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ഇ. എ.അനസ് അദ്ധ്യക്ഷനായി. എൻ. പി.രവീന്ദ്ര നാഥ്, വി.എൻ.നടരാജൻ, പ്രധാനാദ്ധ്യാപിക കെ.എസ്. ഷൈല, അദ്ധ്യാപിക മഞ്ജുഷ, ബി.ആർ.സി ട്രെയ്നർമാരായ പി.എസ്.ബിജി,സംഗീത എന്നിവർ സംസാരിച്ചു.