അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ മാതൃ വിഭാഗമായ മാതൃശക്തിയുടെ പ്രവർത്തകർക്കായി വർഷം തോറും നടത്തിവരുന്ന പ്രശിക്ഷൺ വർഗ് ഇന്ന് മുതൽ12 വരെ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആർട്ട് ഒഫ് ലിവിംഗ് ഹാളിൽ നടക്കും. 9 ന് രാവിലെ പത്തിന് പ്രീതി നടേ
ശൻ ഉദ്ഘാടനം ചെയ്യും. ലളിതമ്മ രാജശേഖരൻ അദ്ധ്യക്ഷയാകും. ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജന. സെക്രട്ടറി വി.ആർ. രാജശേഖരൻ, ഉപാദ്ധ്യക്ഷ പ്രസന്നാ ബാഹുലേയൻ, മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ, സ്വാഗത സംഘം ചെയർമാൻ വി.കെ.സുരേഷ് ശാന്തി എന്നിവർ സംസാരിക്കും. സാംസ്ക്കാരിക വൈജ്ഞാനിക വിഷയങ്ങളിൽ ഉള്ള ക്ലാസുകൾ ,യോഗാ പരിശീലനം ,സ്ത്രീ ശാക്തികരണത്തിന് ഉതകുന്ന കർമ്മ പദ്ധതികളുടെ ആസൂത്രണം തുടങ്ങിയവയാണ് ശിബിരത്തിൽ നടക്കുന്നത്. ഈ ശിബിരത്തിൽ വിശ്വ ഹിന്ദു പരിഷത്ത് അന്തർദ്ദേശിയ സെക്രട്ടറി ജനറൽ ബജറംഗ്‌ലാൽ ബാഗ്രേ , കേന്ദ്രിയ ജോ.ജനറൽ സെക്രട്ടറി സ്താനുമലയൻ , ക്ഷേത്രിയ സംഘടനാ സെക്രട്ടറി കേശവ രാജു , മാതൃശക്തി ദേശീയ സംയോജിക കിശോരിതായ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നോറോളം മാതൃശക്തി പ്രവർത്തകരാണ് നാലു ദിവസത്തെ ശിബരത്തിൽ പങ്കെടുക്കുന്നതെന്ന് സ്വാഗത സംഘം ജന: കൺവീനർ എം.ജയ കൃഷണൻ അറിയിച്ചു.