ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2024-2025 അദ്ധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ മേള ജില്ലാ പഞ്ചായത്തംഗം ഗീത ബാബു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.സി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ യൂണിഫോം വിതരണം ചെയ്തു. പ്രഥമദ്ധ്യാപിക ടിഗീതാകുമാരി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ എ.സുമ , സീനിയർ അസിസ്റ്റന്റ് ബൈജു ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.