f

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം തോണ്ടൻകുളങ്ങര വാർഡിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ കണ്ടെത്തി പിഴ ഈടാക്കി. ഒരു ഹോട്ടലിന്റെ അടുക്കളയും പരിസരവും മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഒരു പച്ചക്കറിക്കട ലൈസൻസില്ലാതെയും റോഡിലേക്ക് ഇറക്കി അനധികൃത തട്ട് നിർമ്മിച്ച് കച്ചവടം ചെയ്യുന്നതായും കണ്ടെത്തി. ഇവിടെ നിന്ന് അഴുകിയ പഴവർഗ്ഗങ്ങളും പിടിച്ചെടുത്തു. ഇറച്ചിക്കടയിൽ അലക്ഷ്യമായി പാഴ് വസ്തുക്കൾ നിക്ഷേപിച്ചിരിക്കുന്നതായും മുറിച്ച മാംസത്തിൽ ഈച്ചകളുടെ സാന്നിദ്ധ്യവും കണ്ടെത്തി. മൂന്നു സ്ഥാപനങ്ങൾക്കും പിഴ ചുമത്തുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനും നോട്ടീസ് നൽകി.ഹെൽത്ത് ഇൻസ്‌പെക്ടർ ഷാംകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സാലിൻ, ജസീന എന്നിവർ പങ്കെടുത്തു.