ആലപ്പുഴ: വടക്കനാര്യാട് തമ്പകച്ചുവട് പുത്തൻ വേലിക്കകത്ത് ബ്രഹ്മരക്ഷോ സർപ്പധർമ്മദൈവ ദേവീക്ഷേത്രത്തിലെ 17ാമത് കലശോത്സവം ഇന്നും നാളെയും നടക്കും. ക്ഷേത്രം തന്ത്രി രാജീവ് കുമാരവിലാസം മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം, തുടർന്ന് സ്പെഷ്യൽ പൂജ, ഭാഗവത പാരായണം. നാളെ രാവിലെ 6.30ന് അഷ്ടദ്രവ്യസമേതം ഗണപതിഹോമം, മൃത്യുഞ്ജയഹോമം, തുടർന്ന് ഭഗവതിസേവ, 10ന് കലശപൂജ, 11ന് കലശാഭിഷേകം, 11.30ന് തളിച്ചുകൊട, തുടർന്ന് അന്നദാനം എന്നിവയുണ്ടാകും.