ambala

അമ്പലപ്പുഴ: സോപാന സംഗീതത്തിന്റെ മഹോത്സവം 'സോപാന സംഗീത പരിക്രമം' എന്ന പേരിൽ അമ്പലപ്പുഴ കണ്ണന്റെ തിരുസന്നിധിയിൽ തുടങ്ങി. 11 വരെ 10 പ്രമുഖ ക്ഷേത്രങ്ങളിൽ സോപാനസംഗീതം അവതരിപ്പിച്ചുകൊണ്ടുള്ള യാത്രയാണിത്. ബഹറിൻ സോപാനം വാദ്യകലാ സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെ 18 പ്രവാസികളായ സോപാനഗായകർ സംഘത്തിലുണ്ട്. സന്തോഷ്‌ കൈലാസാണ് നേതൃത്വം നൽകുന്നത്. 'സോപാന സംഗീത പരിക്രമം' 11ന് വൈകിട്ട് 6ന് തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ സമാപിക്കും.