dsggf

പൂച്ചാക്കൽ: ജർമ്മൻ ഫുട്‌ബോൾ അസോസിയേഷൻ വിവിധ രാജ്യങ്ങളിലെ ടീമുകളെ ഉൾപ്പെടുത്തി ജർമ്മനിയിൽ നടത്തുന്ന, ജർമ്മൻ കപ്പ്‌ 2024 ഫുട്ബോൾ മത്സരത്തിൽ, അണ്ടർ 15 വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ പാണാവള്ളി പഞ്ചായത്ത്‌ 15-ാം വാർഡ് സുബൈർ മനസിലിൽ സുൽഫിയുടെ മകൻ ഫയാസ് മുഹമ്മദിനെകോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ ഉപഹാരം നൽകി ആദരിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ രാജു പാപ്പച്ചൻ ഷാൾ അണിയിച്ചു. താജുദ്ദീൻ കരീചിറ, ഡി.എസ് ഷാജി, ഷാനവാസ്‌ നാസർ, പ്രമോദ് ദാസ്, മുകുന്ദൻ, രാജേഷ് മുഹമ്മദ്‌കുട്ടി തുടങ്ങിയവർ പങ്കെടുത്തു.