ആലപ്പുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിന്റെ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. പക്ഷിപ്പനിയുടെ പേരിലെ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സബിൽരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, യൂണിറ്റ് ഭാരവാഹികളായ ഷിഹാബ്,നവാസ്, അബൂബക്കർ നാലുകെട്ട് തുടങ്ങിയവർ സംസാരിച്ചു.