അമ്പലപ്പുഴ: നവദമ്പതികളായ എറണാകുളം സ്വദേശി അരുണും ആലപ്പുഴ നെഹ്റുട്രോഫി വാർഡിൽ ശരണ്യയും പുന്നപ്ര ശാന്തി ഭവനിൽ വിവാഹ സൽക്കാരം നടത്തി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ശാന്തിഭവൻ ജീവനക്കാരും നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകനും സ്വർണ വ്യാപാരിയുമായ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയും ഭർത്താവ് സാം സിബിനും വധൂവരന്മാരുടെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. മാത്യു ആൽബിൻ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.