ആലപ്പുഴ: ആൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അക്ഷയതൃതീയ സ്വർണോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 2 ന് മുല്ലക്കൽ ഗുരു ജൂവലറിക്ക് സമീപം ജില്ലാ തല ഉദ്ഘാടനം എ.കെ.ജി.എസ്.എം.എ സംസ്ഥാനവർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര നിർവഹിക്കും. ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിക്കും. അക്ഷയതൃതീയ ദിനമായ നാളെ ജൂവലറികൾ രാവിലെ 8ന് തുറക്കും. അക്ഷയ തൃതീയ ലോക്കറ്റുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും 18 കാരറ്റ് ആഭരണങ്ങളും ജൂവലറികളിൽ സ്റ്റോക്കായി എത്തിയിട്ടുണ്ട്.