ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 99.72 ശതമാനം വിജയം.
ആകെ പരീക്ഷയെഴുതിയ 21,609 വിദ്യാർത്ഥികളിൽ 21,549 പേർ ഉപരിപഠനത്തിന് അർഹരായി. 99.89 ശതമാനവുമായി മാവേലിക്കര ഉപജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കുട്ടനാട് ഉപജില്ലയിലെ 1840 പേരിൽ 1837 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ചേർത്തല ഉപജില്ലയിൽ 6634 പേർ പരീക്ഷയെഴുതിയതിൽ 6593 പേർ ഉപരിപഠനത്തിന് അർഹത നേടി. ആലപ്പുഴയിൽ 6175 പേരിൽ 6167 പേരും, മാവേലിക്കരയിൽ 6960 വിദ്യാർത്ഥികളിൽ 6952 പേരും വിജയിച്ചു.

 ജില്ലയിൽ വിജയികൾ: 21,549

 പെൺകുട്ടികൾ-10,614

 ആൺകുട്ടികൾ- 10,935


എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ: 4004

പെൺകുട്ടികൾ: 2603 ആൺകുട്ടികൾ: 1401

എ പ്ലസ് (ഉപജില്ല തിരിച്ചുള്ള കണക്ക്)

 ചേർത്തല - 1007 (പെൺകുട്ടികൾ-684, ആൺകുട്ടികൾ-323)
 ആലപ്പുഴ -1178 (പെൺകുട്ടികൾ-789, ആൺകുട്ടികൾ-389)
മാവേലിക്കര - 1499 (പെൺകുട്ടികൾ-944, ആൺകുട്ടികൾ-555)
കുട്ടനാട് - 320 (പെൺകുട്ടികൾ- 186, ആൺകുട്ടികൾ- 134)