അമ്പലപ്പുഴ : എസ്.എസ്.എൽ.സി പരീക്ഷയിൽ അമ്പലപ്പുഴയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം.തുടർച്ചയായി 21-ാം വർഷവും നൂറു ശതമാനം വിജയം പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്കൂൾ കൈവരിച്ചു. പരീക്ഷ എഴുതിയ 33 വിദ്യാർത്ഥികളും വിജയിച്ചു.5 ഫുൾ എപ്ലസും ലഭിച്ചു. 11-ാം വർഷവും നൂറുമേനി വിജയം നേടി തോട്ടപ്പള്ളി നാലു ചിറ ഗവ.എച്ച്.എസ്.എസിൽ, പരീക്ഷ എഴുതിയ 63 വിദ്യാർത്ഥികളും വിജയിച്ചു. 9 ഫുൾ എപ്ലസ് ലഭിച്ചു. പത്താം വർഷവും നൂറുമേനി വിജയവുമായി കരുമാടി ഗവ.ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 74 വിദ്യാർത്ഥികളും വിജയിച്ചു.24 ഫുൾ എപ്ലസും ലഭിച്ചു. ആറാം തവണയും നൂറു ശതമാനം വിജയം കരസ്ഥമാക്കി പുറക്കാട് എസ്.എൻ.എം എച്ച്.എസിൽ ,248 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 45 ഫുൾ എപ്ലസും ലഭിച്ചു അഞ്ചാം തവണയും നൂറു ശതമാനം വിജയം നേടി അമ്പലപ്പുഴ കുഞ്ചു പിള്ള സ്മാരക ഹൈസ്കൂൾ. പരീക്ഷ എഴുതിയ 67 വിദ്യാർത്ഥികളിൽ 5 ഫുൾ എപ്ലസും ലഭിച്ചു.പറവൂർ ഗവ.ഹൈസ്കൂളിനും നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 127 വിദ്യാർത്ഥികളിൽ 26 ഫുൾ എപ്ലസ് ലഭിച്ചു.അമ്പലപ്പുഴ മോഡൽ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 163 പേരിൽ, 52 ഫുൾ എപ്ലസ് ലഭിച്ചു.തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ നൂറുശതമാനം വിജയം നേടുന്നത്.പുന്നപ്ര അറവുകാട് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 272 വിദ്യാർത്ഥികളിൽ 271 പേർ വിജയിച്ചു.23 ഫുൾ എപ്ലസ് ലഭിച്ചു.കാക്കാഴം ഗവ.എച്ച്.എസിൽ പരീക്ഷ എഴുതിയ 248 പേരിൽ 246 വിദ്യാർത്ഥികൾ വിജയിച്ചു.