കായംകുളം: കൃഷ്ണപുരം മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ഇന്ന് മുതൽ 18 വരെ നടക്കും. 9 ന് രാവിലെ 7ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. 11 ന് വൈകിട്ട് 5.30 ന് കൊടിയേറ്റ് നടക്കും.