ചേർത്തല:ചേർത്തല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ സംസ്‌കാരയുടെ രജതജൂബിലി ആഘോഷം 11ന് തുടങ്ങും.ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് രജതജൂബിലിയുടെ ഭാഗമായി ഒരുക്കുന്നതെന്ന് സംസ്‌കാര പ്രസിഡന്റ് ഗീതാതുറവൂർ,സെക്രട്ടറി വെട്ടക്കൽ മജീദ്,രക്ഷാധികാരി ബാലചന്ദ്രൻപാണാവള്ളി,പ്രോഗ്രാം കോ-ഓർഡിനേറ്റർ ബേബിതോമസ്,കമലാസനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സാഹിത്യ സംഗമങ്ങൾ,വിവിധ വിഷയങ്ങളിൽ സെമിനാറുകൾ,സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും നടത്തും.
11ന് 2.30ന് ചേർത്തല വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ഗീതാതുറവൂർ അദ്ധ്യക്ഷയാകും.ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ മുഖ്യ പ്രഭാഷണം നടത്തും.ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും.തിരക്കഥാകൃത്തും നിർമ്മാതാവുമായ ശ്യാംപുഷ്‌കരനെ ചടങ്ങിൽ ആദരിക്കും.