ambala

അമ്പലപ്പുഴ: അമ്മയോടൊപ്പം കപ്പലണ്ടി കച്ചവടം നടത്തി എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി ഭുവനേശ്വരി.പറവുർ സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് ഭുവനേശ്വരി. തൂക്കുകുളം സെൽവി വിലാസത്തിൽ കെ.ഗുരുസ്വാമിയുടേയും, ജി.രാജേശ്വരിയുടേയും മകളാണ് ദുവനേശ്വരി. 15 വർഷങ്ങൾക്കു മുമ്പ് ശിവകാശിയിൽ നിന്ന് കപ്പലണ്ടി കച്ചവടത്തിന് കേരളത്തിൽ എത്തിയതാണ് കുടുംബം. ട്യൂഷനൊന്നും പോകാൻ പണം ഇല്ലാതിരുന്ന ഭുവനേശ്വരിക്ക് ഡോക്ടറാകാനാണ് ആഗ്രഹം. മുത്ത ജ്യേഷ്ടൻമാരായ ശിവക്കും ഗൗതമിനും വിദ്യാഭ്യാസം നൽകാൻ കഴിയാത്ത വിഷമം ഭുവനേശ്വരിയിലൂടെ മറികടക്കുകയാണ് കുടുംബം. സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ അമ്മയുടെ കൂടെ കപ്പലണ്ടി വറുക്കുകയും, വിൽക്കുകയും ചെയ്യാൻ ഭുവനേശ്വരി കൂടും.ഇതിന് ശേഷം ലഭിക്കുന്ന ഏതാനും മണിക്കൂറാണ് പഠിത്തം. ഇവർ ഉണ്ടാക്കുന്ന കപ്പലണ്ടി കടകളിൽ വിതരണം ചെയ്യുന്നത് പിതാവ് ഗുരുസ്വാമിയും മക്കളായ ശിവയും ഗൗതമുമാണ്.