digital-sarvey

മാന്നാർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി ചെങ്ങന്നൂർ താലൂക്കിലെ ആദ്യ ഡിജിറ്റൽ ലാൻഡ് റീസർവേയ്ക്ക് മാന്നാർ വില്ലേജിൽ തുടക്കമായി. ഡിജിറ്റൽ ലാൻഡ് സർവേയുടെ ഉദ്‌ഘാടനം ആലപ്പുഴ സർവേ അസി.ഡയറക്ടർ അൻസാദ് നിർവ്വഹിച്ചു. പഞ്ചായത്ത് ഓഫീസ് സ്ഥലത്തിന്റെ അളവ് നടത്തിയാണ് സർവേ നടപടി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് സർവേയർ ഷിബു.ബി സർവ്വേയെക്കുറിച്ച് വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ്, അജിത്ത് പഴവൂർ, സലിംപടിപ്പുരക്കൽ, സുജിത് ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണൻ, പഞ്ചായത്ത്‌ സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു. കുറ്റിയിൽ ജംഗ്ഷനിൽ ഉള്ള നായർസമാജം കെട്ടിടത്തിലാണ് സർവേയുടെ ക്യാമ്പ് ഓഫീസ് പ്രവർത്തനം. നാലുമാസം കൊണ്ട് സർവേ നടപടികൾ പൂർത്തീകരിക്കും.